കാലം

കാലമേ നിന്‍ കുതിച്ചുപോക്കില്‍  

എത്രയെത്രയോ കാഴ്ച്ചകള്‍ കണ്ടു 

  കോട്ടകൊത്തളങ്ങള്‍ ചരിഞ്ഞതും  

പച്ചമണ്ണ്‌ രക്തം നുകര്‍ന്നതും  

പച്ച മണ്ണിണ്റ്റെ നാട്യങ്ങല്‍ കാട്ടി 

  വാനരന്‍മാര്‍ നാടു ഭരിച്ചതും  

കാട്ടുമാക്കന്‍ പ്രഹര്‍ഷം നയിച്ചതും  

പാവമീ പ്രജകള്‍ സഹിച്ചതും. 

  മാറിയിട്ടില്ലിന്നുമക്കാഴ്ചകള്‍  

മാറ്റുവാന്‍ നമുക്കാവില്ല എന്നതോ?  

മാറ്റണം നമുക്കീ കഴ്ചയൊക്കെയും  

വര്‍ണ്ണ വൈവിധ്യ ചിത്രമൊരുക്കണം http://www.bsree7.googlepages.com/home

Comments

Nileenam said…
ബ്ലോഗുലകത്തിലേക്കു സ്വാഗതം ഗുരുനാഥാ. നല്ല കവിത, ഭാവിയുണ്ട്‌.
മാറിയിട്ടില്ലിന്നുമക്കാഴ്ചകള്‍
മാറ്റുവാന്‍ നമുക്കാവില്ല എന്നതോ?
മാറ്റണം നമുക്കീ കഴ്ചയൊക്കെയും
വര്‍ണ്ണ വൈവിധ്യ ചിത്രമൊരുക്കണം


വളരെ മനോഹരമായിരിക്കുന്നു ഈ വരികള്‍..
ബൂലോകത്തിലേക്ക് സ്വാഗതം.
തെളിഞ്ഞ ചിന്തയില്‍ വിരിഞ്ഞ നുറുങ്ങു കവിതകള്‍
വരികള്‍ ശുഷ്കമെങ്കിലും, ചിന്തകള്‍ ഗഹനം!!!
രാജ് said…
തീയും, പുകയും, കരിഞ്ഞമാംസവും, രക്തവും, വാടിയപൂവും, മലീമസമായജലവും, വറ്റിയനദിയും, മാറ്റണം നമുക്കീ കാഴ്ചകളൊക്കെയും, പിന്നെ വര്‍ണ്ണവൈവിധ്യ ചിത്രമൊരുക്കേണം.

മാഷേ “ആ പൂമാല” മുഴുവനായും എഴുതിയിട്ടാല്‍ നന്നായിരുന്നു..

ഇല്ലല്ലോ നിനക്കേകുവാന്‍ ഒരു
ചില്ലിക്കാശും എന്‍ കൈവശം
...കവിതയുടെ അവസാനഭാഗങ്ങളാണു് എനിക്കേറ്റവും പ്രിയം.
Sriletha Pillai said…
കവിത എന്നു ഗൂഗ്ലിയപ്പോള്‍ കണ്ടുകിട്ടിയതാണീ പോസറ്റ്‌. ആ പൂമാല പാടി എന്റെ മകളെ പാടിയുറക്കിയിരുന്നു ഞാന്‍..........അവള്‍ക്കും അതു വലിയ ഇഷ്ടമായിരുന്നു.
സ്വന്തം കവിതയും നന്ന്‌.ഇനിയും എഴുതുമല്ലോ.......ആശംസകള്‍.
പ്രൊഫൈലില്‍ ഒന്നും കണ്ടില്ല.

Popular posts from this blog

ആ പൂമാല (ചങ്ങമ്പുഴ ക്രിഷ്ണപിള്ള )

മടങ്ങിവരവ്