ആ പൂമാല (ചങ്ങമ്പുഴ ക്രുഷ്നപിള്ള ) ആരു വാങ്ങുമിന്നാരു വാങ്ങുമി- ന്നാരമത്തിണ്റ്റെ രോമാഞ്ചം അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിന്‍ സുസ്മിതം പൂര്‍വ്വദിംഗ്മുഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോല്‍ നിദ്ര എന്നോട് യാത്രയും ചൊല്ലി നിര്‍ദ്ദയം വിട്ടു പോകയായ് മന്ദചേഷ്ടനായ് നിന്നിരുന്നു ഞാന്‍ മന്ദിരാങ്കണ വീഥിയില്‍ എത്തിയെങ്കാതില്‍ അപ്പൊഴൂതൊരു മഗ്ധ സംഗീത കന്തളം ആരു വാങ്ങുമിന്നാരു വാങ്ങുമി- ന്നാരമത്തിണ്റ്റെ രോമാഞ്ചം പച്ച പുല്‍ക്കൊടിത്തുഞ്ചില്‍ തഞ്ചുന്ന കൊച്ചു മാണിക്യക്കല്ലുകള് ഞാനറിഞ്ഞതില്ലെന്തുകൊണ്ടിന്നെന് മാനസം കവര്‍ന്നീലൊട്ടും അല്ലെങ്കില്‍ ചിത്തമെന്നതാ ഗാനകല്ലോലത്തിലലിഞ്ഞല്ലോ ഗാന മാലികേ വെല്‍ക വെല്‍ക നീ മാനസോല്ലാസ ദായികേ ഇത്ര നാളും നുകര്‍ന്നതില്ല ഞാന് ഇത്തരമൊരു പീയൂഷം പിന്നെയും അതാ തെന്നലിലൂടെ വന്നിടുന്നുണ്ടെന്‍ ആനന്ദം ആരു വാങ്ങുമിന്നാരു വാങ്ങുമി- ന്നാരമത്തിണ്റ്റെ രോമാഞ്ചം നന്‍മലരായ് വിരിഞ്ഞിട്ടില്ലാത്ത പൊന്‍മുകുളമേ ധന്യ നീ തിന്‍മതന്‍ നിഴല്‍ തീണ്ടിടാതുള്ള നിര്‍മ്മലത്ത്വമേ ധന്യ നീ പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നിന്‍ പിഞ്ചു കയ്യിലൊതുങ്ങിയോ? മാനവന്‍മാര്‍ നിന്‍ ച